Friday, December 16, 2011

നിയമങ്ങള്‍

നിയമങ്ങള്‍ ധിക്കരിക്കാനുള്ളതല്ല ... പാലിക്കേണ്ടവയാണ് നിയമങ്ങള്‍ !!!
വികാരങ്ങളും അനുഭാവങ്ങളും നിയമ സംവിധാനത്തെ സ്വാധീനിക്കുന്നുവെങ്കില്‍ പിന്നെ
എന്തിനു ...???

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനാവണം നിയമങ്ങള്‍ ...ജനാധിപത്യത്തിനു കാവലാവണം, തെറ്റ് തിരുത്താനുള്ള ഊക്ക് വേണം നിയമങ്ങള്‍ക്ക് ...അല്ലാതെ രണ്ടും സമാന്തരമായി നീങ്ങിയത് കൊണ്ട് എന്ത് നേട്ടം ???


ഭാരതീയ സദാചാര വിരുദ്ധ നിയമങ്ങള്‍ ഭേദഗതി ചെയ്യണം ...
സ്വാതന്ത്രത്തിന്റെ പേര് പറഞ്ഞ് അഴിഞ്ഞാടാന്‍ , നിയമം കാവല്‍ നില്‍ക്കുന്നത്
സഹിക്കാനാവില്ല ...

ലഹരിയുടെ ഉപയോഗം തുടങ്ങി, മൃഗങ്ങള്‍ നാണിച്ചു പോകുന്ന ചെയ്തികള്‍ക്ക് വരെ
ഒത്താശ ചെയ്യുമാറ് അധ:പതനം നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക്
സംഭവിച്ചുവോ ??? - ഇറാനി

11 comments:

  1. ചിലപ്പോള്‍ നിയമം ധിക്കരിക്കുന്നതവും ശരി

    ReplyDelete
  2. ചിലപ്പോള്‍, ചിലത് ലംഘിക്കുമ്പോഴാണ് സ്വാതന്ത്ര്യം സാധ്യമാകുന്നത്.

    ReplyDelete
  3. @nastikan നിയമം ശരിയാവുമ്പോള്‍ അത് ധിക്കരിക്കുന്നത് തെറ്റാവും ...എല്ലായ്പ്പോഴും...
    ശരിയായ നിയമങ്ങളാണ് വേണ്ടതെന്നാണ് ഉദ്ദേശിച്ചത് ...
    @naamoos സ്വാതന്ത്ര്യം ഒരു ലംഘനമാണോ ??? തടസ്സങ്ങല്‍ക്കുള്ളിലല്ലേ യഥാര്‍ത്ഥ സ്വന്ത്രന്ത്യം ഉണ്ടാവുകയുള്ളൂ... ലംഘനം സ്വാതന്ത്ര്യമില്ലായ്മല്ലേ ??? തടസ്സങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ ഉള്ളപ്പോഴാണ് ഞാന്‍ അത് ഉദ്ദേശിച്ചത് ...
    തടസ്സങ്ങള്‍ അപൂര്‍ണമാവുമ്പോള്‍ നിങ്ങളുടെ വാദമാണ് ശരി...അങ്ങനെ അല്ലേ ???

    ReplyDelete
  4. നിങ്ങളുടെ വിലയേറിയ പ്രതികരങ്ങള്‍ക്ക് നന്ദി ...നല്ലൊരു ചര്‍ച്ചക്ക് തുടക്കമാവുമെന്ന് പ്രതീക്ഷിക്കുന്നു ....

    ReplyDelete
  5. നിയമം വേണം , അതിനെ എങ്ങിനെ പാലിക്കുന്നു എന്നത് ംറ്റൊരു വശം

    ReplyDelete
  6. നിയമങ്ങള്‍ പാലിക്കേണ്ടവ ത്തന്നെയാണ് എങ്കിലേ സമൂഹത്തിനു ആരോഗ്യപരമായി നിലനിള്‍പ്പൊള്ളൂ ,നിയമത്തെ ധിക്കരിക്കാനുള്ള പ്രവണത തെറ്റാണ്,അത് സമൂഹത്തില്‍ അന്തഃഛിദ്രങ്ങള്‍ വളര്‍ത്തൂം അത് ത്തന്നെയാണ് ഇന്നത്തെ അവസ്ഥ ,തെറ്റുകള്‍ ചൂനി കാണിക്കാനും തിരുത്തിക്കാനും ജനങ്ങളുടെ കൂട്ടായ്മക്ക് കഴിയും ,ആ കൂട്ടായ്മ വളര്‍ത്തിയെടുക്കൂ ...എല്ലാം വഴിമാറും.

    പ്രതീക്ഷയോടെ

    ReplyDelete
  7. @ ഷാജു അത്താണിക്കല്‍ ,
    @ sunil vettom നന്ദി ...

    "തെറ്റുകള്‍ ചൂനി കാണിക്കാനും തിരുത്തിക്കാനും ജനങ്ങളുടെ കൂട്ടായ്മക്ക് കഴിയും ,ആ കൂട്ടായ്മ വളര്‍ത്തിയെടുക്കൂ ...എല്ലാം വഴിമാറും..."

    ReplyDelete
  8. നിയമങ്ങള അടിച്ച്ചെല്‍പ്പികാനും ഉള്ളതല്ല. നന്മ ഉദ്ധേശിച്ച്ചു കൊണ്ട് മാത്രമാകണം..

    ReplyDelete
  9. അതെ ജെഫു ...തീര്‍ച്ചയായും

    ReplyDelete
  10. നിയമങ്ങള്‍ വേണം അതോടൊപ്പം പാലിക്കപ്പെടുകയും വേണം
    എഴുത്തിന് ആശംസകള്‍
    ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete